Commentadi!

പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!

35:48

മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട് കോമ്പല്ലു വരുമ്പോൾ പോലും ചിരിച്ചു മറിയുന്നു! ‘ഞാൻ പിശാചൊന്നുമല്ല, അയാം എ ഗുഡ് സോൾ. ഞാൻ നല്ലൊരു പ്രേതമാണ്’ എന്നു പറയുന്ന ഡെലൂലു വന്നതാണോ ഈ അവസ്ഥയ്ക്കു കാരണം? അർച്ചനയും അരുണിമയും നവീനും ചർച്ച ചെയ്യുകയാണ്…